സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറിൽ വൻ മോഷണം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തിൽ നാല് പ്രതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്ഥാനികളുമാണ് പിടിയിലായത്. തുടർ നിയമനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റിയാദിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സ്റ്റോറിൽ നിന്നും സ്മാർട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. മോഷണം പോയ 326 സ്മാർട്ട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. സമാനരീതിയിൽ നിരവധി സ്റ്റോറുകളിൽ മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
English summary;Theft in Saudi; Four arrested
You may also like this video;