വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജാവേദ് ഖാന്‍(23) അറസ്റ്റിലായത്. ഡിസിപി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച എരഞ്ഞിപ്പാലം സെയില്‍സ് ടാക്‌സ് ഓഫീസിന് സമീപമുള്ള സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ലാപ്‌ടോപ്പുകളും വയര്‍ലെസ് കാമറകളും മോഷ്ടിച്ച കേസിലാണ് ജാവേദ് ഖാന്‍ പിടിയിലായത്.

