Site iconSite icon Janayugom Online

അവരുടെ മഹത്തായ സൗഹൃദം ഇടുങ്ങിയ മനസുള്ളവർക്ക് മനസിലാകില്ല; ശബരിമല പൂജാവഴിപാട് വിഷയത്തിൽ മമ്മുട്ടിയേയും മോഹൻലാലിനെയും പിന്തുണച്ച് ജാവേദ് അക്തർ

മമ്മുട്ടിയുടെയും മോഹൻലാലിന്റെയും മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ളവർക്ക് മനസിലാകത്തില്ലെന്ന് ശബരിമല പൂജാ വഴിപാട് വിഷയത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഇന്ത്യയില്‍ എല്ലാ മമ്മൂട്ടിമാര്‍ക്കും മോഹന്‍ലാലിനെ പോലൊരു കൂട്ടുകാരന്‍ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ മോഹന്‍ലാലുമാര്‍ക്കും മമ്മൂട്ടിയെ പോലൊരു കൂട്ടുകാരനും വേണം. അവരുടെ മഹത്തായ സൗഹൃദം ചില ഇടുങ്ങിയ മനസുള്ള നിസാരരായ നെഗറ്റീവ് ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. പക്ഷേ അതാര് ശ്രദ്ധിക്കുന്നുവെന്നും ജാവേദ് അക്തര്‍ എക്‌സിൽ കുറിച്ചു.

 

മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ ഉഷഃ പൂജ വഴിപാട് നടത്തിയിരുന്നു. പിന്നാലെ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുള്ള ഉള്‍പ്പെടെയുള്ള ആളുകള്‍ അതിനെ വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് വഴിപാടെങ്കിൽ അത് തെറ്റാണെന്നും സമുദായത്തോട് മാപ്പ് പറയണമെന്നും തൗബ ചെയ്യണമെന്നുമാണ് അബ്ദുള്ള പറഞ്ഞത്. മമ്മൂട്ടിയുടെ നിർദേശം അനുസരിച്ചാണ് മോഹൻലാൽ ശബരിമലയിൽ‌ വഴിപാട് നടത്തിയതെങ്കിൽ മതപരമായി അത് തെറ്റാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും പറഞ്ഞിരുന്നു.

Exit mobile version