പാകിസ്ഥാനില്‍ ആകെ ജനസംഖ്യയുടെ 1.18 ശതമാനം ഹിന്ദുക്കള്‍. 18.68 കോടി ആണ് പാകിസ്ഥാനിലെ ആകെ ജനസംഖ്യ. ഇതില്‍ 22,10,566 പേരാണ് ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍. പാകിസ്ഥാനിലെ പൗരത്വ രജിസ്ട്രേഷന്‍ വിഭാഗത്തിന്റെ (എന്‍എഡിആര്‍എ) കണക്കനുസരിച്ച് ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ന്യൂനപക്ഷം. ഇതില്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഹിന്ദുക്കളാണ്.
മാര്‍ച്ചുവരെ 18,68,90,601 പേരാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18. 26 കോടി പേരും മുസ്‌ലിങ്ങളാണ്. 22,10,566 ഹിന്ദുക്കള്‍, 18,73,38 ക്രിസ്ത്യാനികള്‍, 1,88,380 അഹ്മെദിസ്, 74,130 സിഖുകാര്‍, 14,537 ബായീസ്, 3917 പാഴ്സികളും പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സിന്ധ് പ്രവിശ്യയിലാണ് പാകിസ്ഥാനിലെ ഭൂരിപക്ഷം ഹിന്ദുക്കളും താമസിക്കുന്നത്. ഇവിടുള്ള മുസ്‌ലിം പ്രദേശവാസികളുമായി സംസ്കാരം, ഭാഷ, പാരമ്പരാഗത ആചാരങ്ങള്‍ എന്നിവ പങ്കിട്ടാണ് ഹിന്ദുക്കള്‍ ഈ മേഖലയില്‍ കഴിയുന്നത്.
English Summary:There are 22 lakh Hindus in Pakistan
You may also like this video