Site icon Janayugom Online

രാജ്യത്ത് 3007 ഒമിക്രോൺ ബാധിതർ

3,000 കടന്നു രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍. 3,007 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,199 പേര്‍ ഒമിക്രോണ്‍ മുക്തരായി. മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത് 876 രോഗികള്‍. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 465 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക (333), രാജസ്ഥാന്‍(291), കേരളം(284) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികള്‍ക്ക് ഇന്നലെ കോവിഡ് വാക്‌സിന്‍ നല്‍കി. 10,141 ഡോസ് നല്‍കിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6739 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ 14 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജനുവരി 10 വരെയാണ് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകള്‍ ചെറിയ തോതില്‍ ഉയര്‍ന്ന് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറ‌ഞ്ഞു. ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്.കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Eng­lish Sum­ma­ry: There are 3,007 Omi­cron cas­es in the country

You may like this video also

Exit mobile version