പൊലീസ് എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതിൽ വിശദീകരണവുമായി ഷൈൻ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കിയത്. നടൻറെ ഫോണ്‍ പരിശോധിച്ചുവരികയാണ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്.
‘സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്’; ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് ഷൈന്‍ ടോം ചാക്കോ

