റെയില്‍വേയുടെ 15–20 ശതമാനം ചരക്ക് തീവണ്ടികളുടെയും ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ്(ബിപിസി) കാലഹരണപ്പെട്ടതോ റദ്ദാക്കപ്പെട്ടതോ ആണെന്ന് വിവരം. ട്രെയിനുകളുടെ നടത്തിപ്പിന് അത്യാവശ്യം വേണ്ടതും ട്രെയിനുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ബിപിസി.
പല ട്രെയിനുകള്‍ക്കും ബിപിസി ഇല്ലെന്ന വിവരത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കിയ ശേഷം മാത്രമേ ചരക്കു നീക്കം നടത്താൻ പാടുള്ളൂവെന്ന് റെയില്‍വേ ബോര്‍ഡ് സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 292 യാത്രക്കാരുടെ മരണത്തിനും 900ത്തോളം പേര്‍ക്ക് പരിക്കിനും കാരണമായ ഒഡിഷ ട്രെയിൻ അപകടത്തിനു ശേഷം റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ വിളിച്ചു ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലാണ് ബിപിസി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്.
രാജ്യത്ത് നിരവധി ട്രെയിനുകള്‍ ബിപിസി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും ഇത് ന്യായീകരിക്കാനാകില്ലെന്നും അത്തരത്തില്‍ ഒരു ട്രെയിനുകളെയും ഓടാൻ അനുവദിക്കില്ലെന്നും റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ട്രെയിനുകളുടെ ക്ഷമത പരിശോധിച്ച് മെക്കാനിക്കല്‍ വകുപ്പിലെ ട്രെയിന്‍ എക്സാമിനറാണ് ബിപിസി നല്‍കേണ്ടത്.
English Summary: There are no brakes on freight trains in the country
You may also like this video