Site iconSite icon Janayugom Online

ചേലക്കരയിൽ പോസ്റ്റർ ഒട്ടിക്കാൻ പോലും കോൺഗ്രസ് പ്രവർത്തകരില്ല; വിമർശനവുമായി വി ഡി സതീശൻ

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്റർ ഒട്ടിക്കാൻ പോലും കോൺഗ്രസ് പ്രവർത്തകരില്ലെന്ന് വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രണ്ട് ലക്ഷം കൈപ്പത്തി ചിഹ്നം അടങ്ങിയ പോസ്റ്റർ അടിച്ചു നൽകിയെങ്കിലും ഭൂരിഭാഗവും പാർട്ടി ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇരിക്കുകയാണ്. 

സ്‌ക്വഡ് വർക്ക് എന്ന് പറഞ്ഞ് പ്രവർത്തകർ വെറുതെ വീട് കയറിയിറങ്ങി നടക്കുകയാണ്. എൽഡിഎഫ് പ്രവർത്തകർ ചെയ്യുന്നപോലെ ജനങ്ങളോട് രാഷ്‌ട്രീയം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലത്തൂരിൽ ചേർന്ന യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു സതീശന്റെ വിമർശനം . 

Exit mobile version