Site iconSite icon Janayugom Online

അടുത്ത തവണ നടക്കുന്ന സെന്‍സസില്‍ ആറ് മതങ്ങള്‍ മാത്രം

രാജ്യത്ത് അടുത്ത തവണ നടക്കുന്ന സെന്‍സസില്‍ ആറുമതങ്ങള്‍ മാത്രമാവും ഉണ്ടാകുക. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജെയിന്‍ വിഭാഗങ്ങള്‍ മാത്രമാവും സെന്‍സസില്‍ മതങ്ങളുടെ പരിധിക്കുള്ളില്‍ വരിക. ഇവയ്ക്ക് മാത്രമാകും പ്രത്യേക കോഡ് നല്കുകയെന്നും സൂചനയുണ്ട്.
സെന്‍സസ് മാര്‍ഗരേഖയിലും കാതലായ മാറ്റം വരും. പ്രകൃതി ദുരന്തം, പലായനം, വിദ്യാഭ്യാസം, വിവാഹം, ജോലി, വ്യവസായം എന്നിവ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടാകും. 2011 ല്‍ നടന്ന അവസാന സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് സെന്‍സസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

പ്രകൃതി ദൈവങ്ങളെ ആരാധിക്കുന്ന ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഹിന്ദു മതത്തിന്റെ പരിധിയില്‍കൊണ്ടുവരും. കര്‍ണാടകയിലെ ലിംഗായത്ത് വിഭാഗത്തെയും സ്വതന്ത്രമതമായി അംഗീകരിക്കില്ല. ആഭ്യന്തര മന്ത്രി അമിത്ഷാ പുറത്തിറക്കിയ ‘ദി ട്രിറ്റീസ് ഓണ്‍ ഇന്ത്യന്‍ സെന്‍സസ് സിന്‍സ് 1981’ റിപ്പോര്‍ട്ടിലാണ് സെന്‍സസ് രംഗത്ത് വരുത്തുന്ന മാറ്റം പ്രതിപാദിച്ചിരിക്കുന്നത്. 

Eng­lish Summary:There are only six reli­gions in the next census

You may also like this video

Exit mobile version