Site iconSite icon Janayugom Online

സിനിമയിൽ മാത്രമല്ല പല മേഖലയിലും പ്രശ്നങ്ങളുണ്ട്: ഷാജി എന്‍ കരുൺ

Shaji n karunShaji n karun

സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരെ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന് സംവിധായകൻ ഷാജി എന്‍ കരുൺ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഏറ്റവും വലിയൊരു സമീപനമാണ് ഹേമ കമ്മീഷൻ എന്ന സമിതി രൂപീകരിച്ചത്. ഹോളിവുഡിൽ അടക്കം ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ, പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി ഒരു ഹേമകമ്മീഷനെ ഏൽപ്പിച്ചത് കേരള സർക്കാർ മാത്രമാണ്.

കമ്മീഷൻ മുന്നോട്ട് വച്ച പാരതികൾ പഠിക്കുമെന്ന് മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പത്തിരുന്നൂറ് പേജുള്ള ഒരു റിപ്പോർട്ടാകുമ്പോൾ അത് തീർച്ചയായിട്ടും അത് പഠിക്കണം. അതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. സ്ത്രീയോ പുരുഷനോ ഇല്ലാതെ കല ഉണ്ടാകില്ല. അവരെ സൃഷ്ടിച്ചതു കൊണ്ടാണ് പാട്ടുണ്ടായത്, നാടകമുണ്ടായത്, സിനിമയുണ്ടായത്. സിനിമ എന്നുള്ളത് ഒരു ഇമോഷണൽ ഡോക്യുമെന്റ് കൂടിയാണ്. പത്ത് പതിനഞ്ച് വർഷം മുമ്പുള്ള സിനിമയിലെ ദേഷ്യവും സങ്കടവുമൊക്കെ അന്നും ഇന്നും വ്യത്യസ്തമാണ്. അത് എങ്ങനെ ഡോക്യുമെന്റ് ചെയ്യുമെന്നുള്ളത് നമ്മുടെ ആവശ്യമാണ്. സിനിമയിൽ മാത്രമല്ല പല മേഖലയിലും പ്രശ്നങ്ങളുണ്ടെന്നും സിനിമയെ മാത്രം ഫോക്കസ് ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version