കോവിഡ് വകഭേദമായ ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങള്‍ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലാണ് ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ചുവെന്നതൊഴിച്ചാല്‍ ബിഎ.2 വകഭേദത്തേക്കാള്‍ കാര്യമായ മാറ്റങ്ങളൊന്നും ഇവയുടെ സ്പൈക്ക് പ്രോട്ടീനില്‍ വന്നിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ എപിഡെമിക് റെസ്പോണ്‍സ് ആന്റ് ഇന്നോവേഷന്‍ സെന്റര്‍ (സിഇആര്‍ഐ) മേധാവി ടുലിയോ ഡി ഒലിവേര പറഞ്ഞു. ബിഎ.2 ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം.
പരിശോധനയ്ക്കെടുക്കുന്ന സാമ്പിളുകളില്‍ 94 ശതമാനവും ബിഎ.2 ആണ്. കൂടാതെ ബിഎ.1, ബിഎ1.1, ബിഎ.3 വകഭേദങ്ങളും വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനുവരി പത്തിനും മാര്‍ച്ച് 30നും ഇടയില്‍ ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക്, ബോട്സ്വാന, സ്കോട്ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ബിഎ.4 കണ്ടെത്തിയതായി യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു. അതേസമയം കഴിഞ്ഞാഴ്ച വരെ ബിഎ.5 വകഭേദം ദക്ഷിണാഫ്രിക്കയില്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. തിങ്കളാഴ്ച ബോട്സ്വാനയില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30–50 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വകഭേദം കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. കാര്യമായ രോഗലക്ഷണങ്ങളുമില്ല.
English Summary:There are two subvariants of Omicron
You may also like this video