രാഹുല്‍ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിങിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം. പ്രാദേശികമായ പാര്‍ട്ടിക്കകത്തുള്ള ഭിന്നിപ്പ് സജീവമായിരിക്കുന്നു. അതിനാല്‍ സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിംങിന് കൂടുതല്‍ പ്രതിസന്ധിയിലാണ്.സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരും അവരുടെ അനുനായികളും വിട്ടുനില്‍ക്കുകയാണിപ്പോള്‍. അദിതി സിംഗ്, മനോജ് പാണ്ഡെ എന്നിവരാണ് പാളയത്തില്‍ പടയുമായി ഇറങ്ങിയിരിക്കുന്നത്.
ഇവര്‍ക്ക് പിന്നാലെ പ്രവര്‍ത്തകര്‍ കൂടി മാറിനിന്നതോടെ ദിനേഷ് പ്രതാപ് സിംഗിന് അത് മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. സീറ്റ് നിഷേധിച്ചതില്‍ നിന്നുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിതും. ഇതിന് പുറമെ വ്യക്തിപരമായ പ്രശ്നങ്ങളും ഇവരെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാൻ പ്രേരിപ്പിച്ചതായാണ് സൂചന. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും എംഎല്‍എമാര്‍ വഴങ്ങിയില്ല.
റായ്‍ബറേലിയില്‍ രാഹുലിനെ ശക്തമായി വെല്ലുവിളിച്ച സ്ഥാനാര്‍ത്ഥിയാണ് ദിനേഷ് പ്രതാപ് സിംഗ്. കള്ളന്റെ പണിയാണ് രാഹുൽ വയനാട്ടിൽ കാട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു, തുണി മാറുന്നത് പോലെയാണ് രാഹുൽ മണ്ഡലങ്ങൾ മാറുന്നതെന്നുമെല്ലാമുള്ള വാദങ്ങള്‍ രാഹുലിനെതിരെ മണ്ഡലത്തില്‍ ദിനേഷ് പ്രതാപ് സിംഗ് ഉയര്‍ത്തിയിരുന്നു. 2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ് സിംഗ്. 1,67,000 വോട്ടുകള്‍ക്കാണ് അന്ന് സോണിയാ ഗാന്ധി ദിനേഷ് പ്രതാപ് സിംഗിനെ തോല്‍പിച്ചത്.
English Summary:
There is a fight within the party itself against the BJP candidate contesting against Rahul
You may also like this video: