ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ബിജെപിയിലെ ഒരു വിഭാഗം. അടിസ്ഥാന ജന വിഭാഗങ്ങളെ കൂടെ നിർത്താനാകുന്നില്ലെന്നുള്ള വിലയിരുത്തലാണ് ഇപ്പോഴുള്ളത്. ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവിന്റെ പ്രവർത്തനമെന്നും വിലയിരുത്തലുണ്ട്.ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവ് പ്രവര്‍ത്തിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ മുതിര്‍ന്ന നേതാക്കളെ തഴയുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എസ് സുരേഷ്, അനുപ് ആന്റണി എന്നിവരെ രാജീവ് ചന്ദ്രശേഖർ അമിതമായി പ്രമോട്ട് ചെയ്യുന്നുണ്ട്. പ്രധാന ചുമതലകൾ സുരേഷിനും അനൂപിനും മാത്രം. എൻഎസ്എസ്, എസ് എൻ ഡി പി സംഘടനകളെ ചേർത്ത് പിടിക്കാൻ രാജീവിനാകുന്നില്ലെന്നും വിമർശനമുണ്ട്.അതേസമയം, ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന് കൊല്ലത്ത് നടക്കും. തിരുമല അനിലിന്റെ ആത്മഹത്യയും എയിംസ് വിഷയത്തിലെ ഭിന്നതയും നേതൃയോഗത്തിൽ ചർച്ചയാവും. ആയുർവേദ ചികിൽസയിലായതില്‍ കെ സുരേന്ദ്രൻ യോഗത്തില്‍ പങ്കെടുക്കില്ല.

