Site icon Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല

ഒക്ടോബര്‍ നാലിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപി പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് പാര്‍ട്ടിയിലേക്ക് വന്ന സുഷ്മിത ദേവിനെയാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. രാജ്യസഭാ എംപിയായിരുന്ന ടിഎംസിയുടെ മനസ് ഭുനിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആയതിനെത്തുടര്‍ന്ന് എംപി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സംജാതമായത്. നിലവിലുള്ള സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പാണ്. 

തങ്ങളുടെ മുഖ്യപരിഗണന നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയപ്പെടുത്തുക എന്നതാണെന്നും അതിനാലാണ് ഫലം ഉറപ്പുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും സുവേന്ദു അധികാരി ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈയിലും സമാനമായ രീതിയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനെത്തുടര്‍ന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസാര്‍ ഭാരതി സിഇഒയുമായ ജവഹര്‍ സിര്‍കര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
eng­lish summary;There is no BJP can­di­date in the Rajya Sab­ha elections
you may also like this video;

Exit mobile version