ചിക്കൻ ബിരിയാണിയിൽ നിന്ന് ചിക്കൻ ലഭിക്കാത്തതിനെച്ചൊല്ലി ഹോം ഗാര്‍ഡുകൾ തമ്മില്‍ തല്ലി. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് നാടകീയ സംഭവം. സെന്റ് ഓഫ് പാർട്ടിക്കിടെയായിരുന്നു സംഘര്‍ഷം. ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജ്ജും തമ്മിലാണ് അടിപിടി ഉണ്ടായത്. മറ്റൊരു ഹോം ഗാർഡിന്റെ റിട്ടയർമെന്റ് പാർട്ടി നടക്കുകയായിരുന്നു ആ സമയം.
ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; റിട്ടയർമെന്റ് പാർട്ടിക്കിടെ തമ്മില്‍ തല്ല്

