Site iconSite icon Janayugom Online

തിരുവനന്തപുരം മെഡിക്കള്‍ കോളജില്‍ പ്രതിസന്ധിയില്ലെന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട ഡോ. ഹരീസ് ചിറക്കിലിനെ തള്ളി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍. യൂറോളജി വിഭാഗം മേധാവിയായ ഹാരിസിന്റെ പ്രതികരണം വൈകാരികമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വിശ്വനാഥൻ അറിയിച്ചു. സംഭവത്തിൽ പ്രതികരണങ്ങൾ വന്നുതുടങ്ങിയതിനെ തുടർന്ന്‌ ഹാരിസ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.

ആശുപത്രിയിൽ ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്നായിരുന്നു ഹാരിസിന്റെ പോസ്റ്റിലെ ആരോപണം. എന്നാൽ ഇത്‌ തെറ്റാണെന്ന്‌ അറിയിച്ച ഡിഎംഇ ഇന്നലെ മെഡിക്കൽ കോളേജിൽ നാല്‌ ശസ്‌ത്രക്രിയകൾ നടത്തിയതായും അറിയിച്ചു. ആശുപത്രിയിലേക്ക്‌ ആവശ്യത്തിന്‌ അനുസരിച്ചാണ്‌ ഉപകരണങ്ങൾ വാങ്ങുന്നത്‌. നേരത്തെ വാങ്ങിവച്ച്‌ ഉപയോഗിക്കാതിരുന്നാൽ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ ആറോളം ഉപകരണങ്ങൾ ഹാരിസിന്റെ കയ്യിലുണ്ടെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.

ഇന്നലെ നടക്കേണ്ടിയിരുന്ന ഒരു ശസ്‌ത്രക്രിയ നടക്കാതിരുന്നത്‌ ഉപകരണത്തിന്റെ തകരാർ മൂലം ആണെന്നും അദ്ദേഹം വ്യക്തമാക്കി.ഹാരിസിന്റെ പോസ്റ്റ്‌ എന്തിനായിരുന്നു എന്ന്‌ പരിശോധിക്കേണ്ടി വരും. മെഡിക്കൽ കോളേജിലെ മറ്റ്‌ വകുപ്പ്‌ മേധാവികളാരും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹാരിസിന്റെ കാര്യത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ പരിശോധിക്കും. വിഷയത്തെ കുറിച്ച്‌ ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച്‌ പരിശോധിക്കുമെന്നും വിശ്വനാഥൻ പറഞ്ഞു.മെഡിക്കൽ സംവിധാനത്തെ അപമാനിക്കാൻ വേണ്ടിയായിരുന്നോ ഹാരിസിന്റെ പോസ്റ്റ്‌ എന്ന ചോദ്യത്തിന്‌ ‘ആയിരിക്കണംഎന്നായിരുന്നു ഡിഎംഇയുടെ മറുപടി. 

Exit mobile version