Site iconSite icon Janayugom Online

മുന്നണി മാറ്റം സംബന്ധിച്ച് ഒരു വിഷയവും ചർച്ചയിൽ ഇല്ല; പുറത്തു വരുന്നത് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്നും റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച് ഒരു വിഷയവും ചർച്ചയിൽ ഇല്ലെന്നും ഇതെല്ലം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. രണ്ടാഴ്ച മുൻപ് ചെയർമാൻ ജോസ് കെ മാണി തന്നെ നയം വ്യക്തമാക്കിയിരുന്നു. വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ എൽഡിഎഫിലെ നേതാക്കളുമായി സൗഹൃദമുണ്ടായിരുന്നു. 

എൽഡിഎഫ് ഉപവാസ സമരത്തിൽ 5 എംഎൽഎമാരും പങ്കെടുത്തു. ജോസ് കെ മാണി പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. എൽ‍ഡിഎഫ് സർക്കാരിനൊപ്പം തുടരും. അതിൽ അഭ്യൂഹത്തിന്റെ ആവശ്യമില്ല. മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ല, സഭാ അധ്യക്ഷൻമാർ ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഒരാശങ്കയും ഇക്കാര്യത്തിൽ ഇല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Exit mobile version