ആരോപണങ്ങളിൽ ഭയമോ ആശങ്കയോ ഇല്ലെന്നനും സർവാധികാരി മനോഭാവം തനിക്കില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി. അത് മതി. ആരോടും പകവെക്കുന്ന ആളല്ല താനെന്നും ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പി ശശി പറഞ്ഞു. ശശിക്കെതിരെ ആരോപണമുന്നയിച്ച പിവി അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരാതി നൽകിയിരുന്നു .