Site iconSite icon Janayugom Online

ദേവസ്വം ബോര്‍ഡിന് വീഴ്ചയില്ല; വിജിലന്‍സിനെ പേടിച്ചോടിയ യുഡിഎഫ് കാലമല്ലിത് : പി എസ് പ്രശാന്ത്

സ്വര്‍ണപാളി ചെന്നൈയിലേക്ക് കൊണ്ട് പോയതില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയുമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എല്ലാവിധ സുരക്ഷയുടെയും അകമ്പടിയോടെ സുതാര്യമായാണ് ഈ പ്രവർത്തനം നടത്തിയത്.

സമഗ്രമായ അന്വേഷണം ഈ കാര്യത്തിൽ ആവശ്യമാണ്. പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. ഇതൊരു സുവർണാവസരമാക്കി മാറ്റാനാണ് അവരുടെ നീക്കം. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാൽ ഇതുവരെ ദേവസ്വം യുഡിഎഫ് ഭരിക്കാത്തത് പോലെയാണ് തോന്നുക. വിജിലൻസിനെ പേടിച്ച് ഇറങ്ങിയോടിയ ബോർഡ് അംഗങ്ങളുടെവരെ ചരിത്രമുണ്ട് മുൻപ്. എന്നാൽ ഇവിടെ മന്ത്രിയുടെയും ബോർഡിന്റെയും കൈകൾ ശുദ്ധമാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നെന്ന് പറയുന്നത് അതുകൊണ്ടാണ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു 

Exit mobile version