രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും ഷാഫി പറമ്പിൽ എംപി. കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി.
നിയമപരമായി ഒരു പരാതിയും ഇല്ല; രാഹുലിനായി പ്രതിരോധമുയർത്തി ഷാഫി പറമ്പിൽ എംപി

