Site iconSite icon Janayugom Online

ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ല: മന്ത്രി കെ രാജൻ

ഭൂപരിഷ്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന റവന്യു, സർവേ, ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ‘ഭൂമി’ ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സമ്മേളനം കോവളം ഉദയസമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറയിട്ടത് ഭൂപരിഷ്കരണ നിയമമാണ്. അനിവാര്യമായ ഭേദഗതിയടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും ഭൂപരിഷ്കരണം നടപ്പാക്കിയെങ്കിലും ഇവയൊന്നും കേരളത്തിന്റെ ഭൂപരിഷ്കരണ നിയമത്തോളം കരുത്തുറ്റതും വിശാലവുമായിരുന്നില്ല. സാമൂഹിക മാറ്റത്തിന് അധിഷ്ഠിതമായ ഭൂവിതരണത്തിനാണ് ഭൂപരിഷ്കരണ നിയമം നേതൃത്വം നൽകിയതെന്ന് മന്ത്രി പറഞ്ഞു. കേരളം ഭൂപരിധിയിൽ മാറ്റം വരുത്താൻ പോവുകയാണെന്ന വാർത്തകൾ ശരിയല്ല. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത മനസിലാക്കിയുള്ള ശരിയായ വായനയാണ് ആവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Exit mobile version