Site iconSite icon Janayugom Online

ബലാത്സംഗക്കേസില്‍ തെളിവില്ല; പുന്നപ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ളവരെ വെറുതേവിട്ടു

യുവതിയെ പാനീയം നൽകി പീഡിപ്പിച്ചെന്ന കേസിൽ സിനിമ താരം ഉൾപ്പെടെ യുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പോയി കുടിവെള്ളത്തിൽ മയങ്ങാനുള്ള മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 

കൂടാതെ പീ‍ഡനരംഗങ്ങൾ പ്രതികള്‍ മൊബൈൽ ഫോണിൽ പകർത്തിയെന്നും ആരോപിച്ചാണ് പുന്നപ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമാതാരം കൊല്ലം കോര്‍പ്പറേഷന്‍ സംസം നഗറില്‍ എസ് എസ് എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ ഓം നിവാസിൽ ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടുകൊണ്ട് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി- 1 ജഡ്ജ് ആഷ് കെ ബാൽ ഉത്തരവായത്. 

2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിൽ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി പുന്നപ്രയിലെ വീട്ടില്‍ കൊണ്ടുപോയി, ഇവിടെ വെച്ച് മയങ്ങാനുള്ള പാനീയം നല്‍കിയശേഷം ഇവരെ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുമ്മിവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരമായ പി പി ബൈജു, പി എ അയൂബ് ഖാൻ, സൗമ്യ പി എസ്, ഹരികൃഷ്ണൻ ടി പി എന്നിവർ ഹാജരായി. 

Eng­lish Sum­ma­ry: There is no proof, peo­ple includ­ing the movie star were released in rape case

You may also like this video

Exit mobile version