Site iconSite icon Janayugom Online

ഇടിമിന്നൽ വാദം ഏശിയില്ല; ബിഎസ്എൻഎൽ നഷ്ടപരിഹാരം നൽകണമെന്ന് വിധി

ഫോൺ വിളികൾ ലഭിച്ചില്ലെന്ന ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ ടി മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബിഎസ്എൻഎലിന്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും വിധിയായതു്. മാർട്ടിന്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ് പരാതിക്ക് കാരണം. പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെട്ടില്ല. തുടർന്നാണ് ഹർജി നല്‍കിയത്.

ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന അധികൃതരുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എങ്ങനെയാണ് ലഭിച്ചിരുന്നതെന്ന് കോടതി ചോദിച്ചു. പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി സേവനത്തിലെ വീഴ്ച വിലയിരുത്തി ബിഎസ്എൻഎൽ അധികൃതരോട്, ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്ക് 1500 രൂപയും നൽകുവാൻ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. 

Eng­lish Sum­ma­ry: There is no such thing as thun­der and light­ning; BSNL ordered to pay compensation

You may also like this video

Exit mobile version