Site iconSite icon Janayugom Online

‘പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല,; വിശദീകരണം തേടി കേന്ദ്രം

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബം​ഗാൾ സന്ദർശനത്തിൽ വൻവിവാ​ദം. രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ള പ്രമുഖർ എത്താത്തതിന് പിന്നാലെ, രാഷ്ട്രപതിക്ക് അനുവ​ദിച്ച ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിനീളെ മാലിന്യം തള്ളിയെന്നും ആരോപണമുയർന്നു. സുരക്ഷാ വീഴ്ചകൾ അടക്കം ചൂണ്ടിക്കാട്ടി ഇന്ന് വൈകുന്നേരം 5 മണിക്കകം മറുപടി സമർപ്പിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ, വേദി, റൂട്ട് ക്രമീകരണങ്ങൾ എന്നിവ നിയന്ത്രിക്കുന്ന ‘ബ്ലൂ ബുക്ക്’ നിയമങ്ങൾ ലംഘിച്ചതായും വിശദമായ വിശദീകരണം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Exit mobile version