Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭയില്‍ ഒരു മുസ്‍ലിം എംഎല്‍എ മാത്രം

BJPBJP

182 അംഗ ഗുജറാത്ത് നിയമസഭയിലെ ഏക മുസ്‍ലിം എംഎല്‍എയായി കോണ്‍ഗ്രസിന്റെ ഇമ്രാന്‍ ഖെദാവാല. ജമാര്‍പുര്‍— ഖാദിയ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയായ ഖേദാവാല 13,658 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മൂന്ന് സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ആറ് മുസ്‍ലിം സ്ഥാനാർത്ഥികളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ രണ്ട് എംഎല്‍എമാരുള്‍പ്പെടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. കഴിഞ്ഞ തവണ മത്സരിപ്പിച്ച അഞ്ച് മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേര്‍ വിജയിച്ചിരുന്നു. ഗുജറാത്തിലെ ജനസംഖ്യയുടെ 10 ശതമാനം മുസ്‌ലിങ്ങളാണ്. ഓള്‍ ഇന്ത്യ മജ്‍ലിസ് ഇ ഇത്തെഹാദുല്‍ മുസ്‍ലിമിന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ സാബില്‍ കബ്ലിവാലയേയും ബിജെപിയുടെ ഭൂഷണ്‍ ഭട്ടിനെയുമാണ് ഖേദാവാല പരാജയപ്പെടുത്തിയത്. 

ദരിയാപൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ ഗ്യാസുദ്ദീൻ ഷെയ്ഖ് ബിജെപിയുടെ കൗശിക് ജെയിനിനോട് പരാജയപ്പെട്ടു. മറ്റൊരു കോണ്‍ഗ്രസ് നിയമസഭാംഗമായ മുഹമ്മദ് ജാവേദ് പിർസാദയ്ക്ക് മോർബിയില്‍ കാലിടറി.
കച്ച് ജില്ലയിലെ അബ്ദാസ സീറ്റിൽ കോൺഗ്രസിന്റെ മുസ്‍ലിം സ്ഥാനാർത്ഥി ജാട്ട് മമദ് ജങിനെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കോണ്‍ഗ്രസ് എംഎൽഎയുമായ പ്രദ്യുമൻസിങ് ജഡേജ 9,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
ജമാൽപൂർ‑ഖാദിയ, ദരിയാപൂർ, ജംബുസർ എന്നീ മൂന്ന് സീറ്റുകളിൽ ആംആദ്മി പാര്‍ട്ടി മുസ്‍ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ബിജെപി ഒരു മുസ്‍ലിം സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തിയിരുന്നില്ല. എഐഎംഐഎം നിര്‍ത്തിയ 12 സ്ഥാനാര്‍ത്ഥികളും തോറ്റു. 

Eng­lish Sum­ma­ry: There is only one Mus­lim MLA in the Gujarat Leg­isla­tive Assembly

You may also Like this video

Exit mobile version