Site iconSite icon Janayugom Online

വീണ്ടും ശൈത്യ തരംഗമുണ്ടാകും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശൈത്യ തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഈ മാസം 15ഓടെ ശൈത്യതരംഗമെത്തുമെന്നാണ് വിലയിരുത്തല്‍.ജമ്മു കാശ്മീരില്‍ ഹിമപാതമുണ്ടായി. ജമ്മു കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയ്ക്ക് സമീപത്തുള്ള ബാല്‍ട്ടാലില്‍ ഹിമപാതമുണ്ടായി. 

ഹിമപാതത്തില്‍ ആര്‍ക്കും ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 23 ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വരുന്ന 24 മണിക്കൂറില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.

Eng­lish Summary:There will be anoth­er win­ter wave; Cen­tral Mete­o­ro­log­i­cal Depart­ment issued a warning
You may also like this video

Exit mobile version