Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് നാലാം തരംഗം ഉണ്ടാകില്ല

covidcovid

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുൻ ഡയറക്ടർ ടി ജേക്കബ് ജോൺ. ഇനി നാലാം തരംഗം രാജ്യത്ത് ഉണ്ടാകില്ലെന്ന് തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. ജനുവരി 21 നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇത് മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനയാണെന്നും ജേക്കബ് ജോൺ വ്യക്തമാക്കി. നിലവിലുള്ള വകഭേദങ്ങളായ ആൽഫ, ബീറ്റ, ഗാമ അല്ലെങ്കിൽ ഒമിക്രോൺ എന്നിവയിൽ നിന്ന് വ്യത്യസ്തമായ ഒരു വേരിയന്റ് വന്നില്ലെങ്കിൽ, നാലാമത്തെ തരംഗമുണ്ടാകില്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 3,993 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 662 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കണക്കാണിത്.

 

Eng­lish Sum­ma­ry: There will be no fourth wave of covid in the country

You may like this video also

Exit mobile version