രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലെന്ന് റിപ്പോര്‍ട്ട്. ആകെ രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഇതോടെ 653 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിൽ 167 പേർക്കും
ഡല്‍ഹിയിൽ 165 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഒമിക്രോണുമായി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം ഡഹിയില്‍ മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. കോവിഡ് വ്യാപംന തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ENGLISH SUMMARY:These states have the highest number of Omicron patients in the country
You may also like this video