കപ്പലിൽനിന്ന് കാണാതായ മലയാളി യുവാവിന്റെ തിരോധാനത്തിൽ ദൂരൂഹയുണ്ടെന്ന് പിതാവ് ബാബു തിരുമല. 25ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാറുകള്‍ ഇടപെട്ടിട്ടില്ല. എവിടെവെച്ച് എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല. കപ്പൽ അധികൃതർ നൽകുന്നവിവരം മാത്രമാണുള്ളത്. അതിന്റെ വിശദാംശങ്ങളറിയാൻ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രി, എം പിമാർ, എംഎൽഎ, ജില്ലകലക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഇതുവരെ ഉത്തരവാദിത്തപ്പെട്ടവരിൽനിന്ന് ഒരുപ്രതികരണമില്ല. എന്താണ് സംഭവിച്ചതെന്ന് ഒന്ന് വിളിച്ചുചോദിക്കാൻപോലും ആരും തയാറായിട്ടില്ല. സത്യാവസ്ഥ പുറത്തറിയാൻ സർക്കാർ തലത്തിൽ ഇടപെട്ട് പുനരന്വേഷണം വേണം. സെൻസായി മറൈൻ കമ്പനിയുടെ ചരക്ക് കപ്പലിൽ വൈപ്പിങ് ജീവനക്കാരനായ ആലപ്പുഴ പുന്നപ്ര പഞ്ചായത്ത് പത്താംവാർഡ് വൃന്ദാവനം വീട്ടിൽ ബാബു തിരുമലയുടെ ഏകമകൻ വിഷ്ണു ബാബുവിനെയാണ് (25) കാണാതായത്. ജൂലൈ 17നായിരുന്നു സംഭവം. ഒഡീഷയിലെ പാരാദ്വീപ് തുറമുഖത്തുനിന്ന് സിങ്കപ്പൂരിലേക്ക് ഇന്ധനം നിറക്കാൻ ചൈനയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അന്നേദിവസം രാത്രി ഏഴിന് അച്ഛനും അമ്മക്കും ഫോൺ ചെയ്തിരുന്നു.
ഫോണിൽ നെറ്റില്ലാതിരുന്നതിനാൽ ഒപ്പം ജോലിയുള്ള തമിഴ്നാട് സ്വദേശി അറുമുഖന്റെ ഫോണിൽനിന്നാണ് വിളിച്ചത്. ഏറെ സന്തോഷത്തോടെയാണ് സംസാരം അവസാനിപ്പിച്ചത്. പിറ്റേന്ന് രാവിലെ കപ്പൽ അധികൃതരാണ് മകനെ കാണാനില്ലെന്ന വിവരം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും വ്യക്തമായ വിവരംകിട്ടിയില്ല. മലയാളി ക്യാപ്റ്റൻ വഴിവിവരങ്ങൾ തേടിയപ്പോൾ ഇന്ത്യോനേഷ്യക്കും മലേഷ്യക്കും ഇടയിലെ മലാക്കാ മലാക്കാ സ്ട്രൈറ്റിൽ വീണിട്ടുണ്ടാകുമെന്നാണ് വിവരം ലഭിച്ചത്. 43 കിലോമീറ്റർ ചുറ്റളവിൽ മലേഷ്യൻ കോസ്റ്റൽ അന്വേഷണസംഘം കടലിൽ 96 മണിക്കൂർ തെരച്ചിൽ നടത്തിയെന്നും പറഞ്ഞു. നാലരമാസം മുമ്പാണ് നാട്ടിൽനിന്ന്പോയ വിഷ്ണുവിന് മുംബൈ വഴിയാണ് കപ്പലിൽ ജോലികിട്ടിയത്.
ഇതുവരെയുള്ള ശമ്പളവും കൃത്യമായി അച്ഛന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. വാർത്തസമ്മേളനത്തിൽ ബാബു തിരുമലയുടെ ജേഷ്ഠന്റെ മകൻ ശ്യാം ബേബി, സുഹൃത്ത് പ്രഭുകുമാർ എന്നിവർ പങ്കെടുത്തു.
English Summary: They talked happily till night: not knowing how he disappeared from the ship, his father complained about Vishnu’s disappearance
You may also like this video