Site icon Janayugom Online

തേയാതെ

theyathe

കൈ പിടിച്ച പങ്കായം
പ്രണയത്തിന്റെ നെഞ്ചിൽ കുത്തിയൊരു
തോണി യാത്ര
അങ്ങനെയാണ് തുടക്കം

ആദ്യമൊക്കെ ഇളങ്കാറ്റു പോലും
ആറിനെ കൊണ്ടുവന്ന്
ഇടതും വലതും തിക്കി
യാത്രയിലുരസും

ഓർമ്മകൾ വട്ടം വെച്ച്
തോണിയുലയും
പങ്കായത്തിൽ മുറുക്കിപ്പിടിച്ച്
കണ്ണും പൂട്ടി ആഞ്ഞുകുത്തും

ഇരുത്തം വന്നപ്പോൾ
തിരിഞ്ഞുനോക്കാൻ
ധൈര്യമായപ്പോൾ, കണ്ടു -
പുഴയുണ്ട് കൂടെ

എത്ര കുത്തിയിട്ടും
ഇത്രത്തോളമെത്തിക്കാൻ
ഒപ്പമുണ്ടായിരുന്നല്ലേയെന്ന്
അന്നേരമുള്ളൊന്നു നീറി

Exit mobile version