Site iconSite icon Janayugom Online

മോഷ്ടിച്ചുകിട്ടുന്ന പണം കൊണ്ട് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടും: ആളുകള്‍ സാക്ഷി പറയാന്‍ പോലും ഭയപ്പെടും; കാമാക്ഷി ബിജു ഒടുവില്‍ പിടിയില്‍

bijubiju

കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു(കാമാക്ഷി എസ്‌ഐ)വിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 500 ഓളം മോഷണക്കേസുകളിലും നിരവധി തവണ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയുമായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജുവിനെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബുള്ളറ്റ് മോഷണം നടത്തിയ പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ഇയാളെ പിടികൂടിയിരുന്നു.

ഈ കേസില്‍ പീരുമേട് ജയിലില്‍ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തിയത്. ഇതിനെ തുടര്‍ന്ന് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് സ്ഥലങ്ങള്‍ മേടിച്ചു കൂട്ടുകയാണ് ഇയാളുടെ പതിവ്. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവിതത്തിനും ഭീഷണിയായി മാറിയ ബിജുവിനെതിരെ സാക്ഷി പറയാന്‍ ആളുകള്‍ക്ക് മടിയായിരുന്നു എന്തെങ്കിലും രീതിയില്‍ ആളുകള്‍ സാക്ഷി പറഞ്ഞാല്‍ അവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും എന്നുള്ളതുകൊണ്ടാണ് ആളുകള്‍ ഇയാള്‍ക്കെതിരെ സാക്ഷി പറയാന്‍ ഭയപ്പെട്ടിരുന്നത് ഇയാളുടെ വീടിനു സമീപമുള്ള ആളുകള്‍ ഇയാള്‍ ജയിലിന് പുറത്ത് ആണ് എങ്കില്‍ ഭീതിയോട് കൂടിയാണ് അവരവരുടെ വീടുകളില്‍ കഴിഞ്ഞിരുന്നത്. ബിജുവിന്റെ മകന്‍ ബിബിനും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. 

Eng­lish Sum­ma­ry: Thief Kamak­shi Biju arrested

You may also like this video

Exit mobile version