Site iconSite icon Janayugom Online

തിരുമല അനിലിന്റെ ആത്മഹത്യ: ബാങ്കിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ക്കും പങ്ക്

ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യക്ക് പിന്നില്‍ ബാങ്കില്‍ നിന്നും എടുത്ത പണം എടുത്തവര്‍ തിരിച്ചടയ്ക്കാത്തതാണ് കാരണം. ആളുകള്‍ പണം തിരിച്ചടയ്ക്കാത്തത് അനിലിനെ സമ്മര്‍ദ്ദത്തിലാക്കി. ബാങ്കിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ബിജെപി നേതാക്കള്‍ക്ക് പങ്കുുണ്ടെന്ന് സൂചനനിരവധി ബിജെപി നേതാക്കൾ വായ്പ കൈപ്പറ്റിയതായി പറയപ്പെടുന്നു. 

പണം തിരിച്ചടക്കാത്തത് അനിലിനെ സമ്മർദ്ദത്തിലാക്കി. ബിജെപി കൗൺസിലർമാരും വായ്പ തിരിച്ചടച്ചില്ല.ഒരു വനിതാ കൗൺസിലർ ലക്ഷങ്ങൾ നൽകാനുണ്ട്. ആത്മഹത്യയ്ക്ക് തലേ ദിവസവും പണം നൽകാൻ അനിൽ ആവശ്യപ്പെട്ടു. വനിതാ കൗൺസിലർ അനിലിന്റെ അപേക്ഷ തള്ളി. ബിജെപിയുടെ ഒരു ഏരിയാനേതാവും ലക്ഷങ്ങൾ നൽകാൻ ഉണ്ട്. അനിലിനെ തഴഞ്ഞത് ഏറ്റവും അടുപ്പമുള്ള നേതാക്കളെെന്നും പറയപ്പെടുന്നു.ബാധ്യത തീർക്കാൻ അനിൽ നേതാക്കളുടെ കാലു പിടിച്ചു. വായ്പ എടുത്ത നേതാക്കളും ബിജെപിയും കയ്യൊഴിഞ്ഞു. ഇതിനെ തുടർന്നാണ് അനില്‍ ആത്മഹത്യ ചെയ്തതെന്നു പറയപ്പെടുന്നു

Exit mobile version