തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ കൂടിയായ കെ എസ് ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ പി സിസി പ്രസിഡന്റ് സണ്ണിജോസഫും, മുന്‍ പ്രസിഡന്റ് കെ മുരളീധരനും വ്യത്യസ്ത പ്രതികരണവുമായി രംഗത്ത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശബരിനാഥ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ മുരളീധരന്‍ ഒരു സ്വകാര്യ ചാനലിനോട് അഭിപ്രായപ്പെട്ടു.
എന്നാല്‍ അങ്ങനെയൊരു കാര്യം താന്‍ അറിഞ്ഞില്ലന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പറയുന്നത്. കെപിസിസിയുടെ പ്രസിഡന്റായ താന്‍ അറിയാത്ത കാര്യമാണ് ശബരിയുടെ സ്ഥാനാര്‍ത്ഥിത്വം . ഇത്തരം കാര്യങ്ങള്‍ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊളളുമെന്നും അദ്ദേഹം പറഞ്ഞു.
കവടിയാർ വാർഡിൽ ശബരീനാഥൻ മത്സരിക്കുമെന്നായിരുന്നു മുരളീധരൻ അറിയിച്ചിരുന്നത്. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ശബരീനാഥന്റെ സ്ഥാനാർഥിത്വത്തിൽ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.

