Site iconSite icon Janayugom Online

തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവെച്ചു; ഒക്‌ടോബർ 4 ന് നടക്കും

നാളെ നടക്കാനിരുന്ന തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്‌ടോബർ 4 ന് നറുക്കെടുപ്പ് നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. പകരം ഒക്ടോബർ 4 നു നറുക്കെടുപ്പ് നടത്തും.
ലോട്ടറിയുടെ ജെ എസ് ടി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക് ആക്കിയതോടെ ടിക്കറ്റ് വിറ്റു പോകുന്നതിൽ ചെറിയ പ്രതിസന്ധി നേരിട്ടതിനാലാണ് ഏജന്റുമാർ നറുക്കെടുപ്പ് തിയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ്–14,07,100 എണ്ണം. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.
ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.

Exit mobile version