ആപ്പിളിന്റെ ഐഫോൺ അടക്കമുള്ള ഉല്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിൾ ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. തങ്ങളുടെ നീക്കങ്ങൾ യുഎസ് രഹസ്യാനേഷ്വണ ഏജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് സൂചന.
തിങ്കളാഴ്ച മുതൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഐഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐഫോണിൽ തുറക്കാൻ പാടില്ല.
എന്നാൽ, സ്വകാര്യ ഉപയോഗത്തിന് വിലക്കില്ല. റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയവും ഉക്രെയ്‍നിൽ റഷ്യക്ക് വേണ്ടി ആയുധം വിതരണം ചെയ്യുന്നതിന് പാശ്ചാത്യ ഉപരോധത്തിന് വിധേയമായ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്‌റ്റെക്കും ഇതിനകം തന്നെ ഐഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളും വരും ദിവസങ്ങളിൽ ഐഫോണിന് നിരോധനം ഏർപ്പെടുത്തിയേക്കും.
ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നിരീക്ഷണം നടത്തുന്നതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.
English Summary: This country has banned Apple
You may also like this video