22 January 2026, Thursday

Related news

December 23, 2025
December 19, 2025
December 2, 2025
November 27, 2025
November 17, 2025
November 10, 2025
October 13, 2025
September 19, 2025
September 16, 2025
June 28, 2025

ആപ്പിളിനെ വിലക്കി ഈ രാജ്യം

Janayugom Webdesk
മോസ്കോ
July 17, 2023 10:52 pm

ആപ്പിളിന്റെ ഐ­ഫോ­ൺ അടക്കമുള്ള ഉല്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഐഫോണും ഐപാഡും മറ്റ് ആപ്പിൾ ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. തങ്ങളുടെ നീക്കങ്ങൾ യുഎസ് രഹസ്യാനേഷ്വണ ഏ­ജൻസികൾ നിരീക്ഷിക്കുന്നത് തടയാനാണ് റഷ്യയുടെ നടപടിയെന്നാണ് സൂചന. 

തിങ്കളാഴ്ച മുതൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഐഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട ഒരു ഫയലും ഐഫോണിൽ തുറക്കാൻ പാടില്ല. 

എന്നാൽ, സ്വകാര്യ ഉപയോഗത്തിന് വിലക്കില്ല. റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയവും ഉക്രെയ്‍നിൽ റഷ്യക്ക് വേണ്ടി ആയുധം വിതരണം ചെയ്യുന്നതിന് പാശ്ചാത്യ ഉപരോധത്തിന് വിധേയമായ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റോസ്‌റ്റെക്കും ഇതിനകം തന്നെ ഐ­ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളും വരും ദിവസങ്ങളിൽ ഐഫോണിന് നിരോധനം ഏർപ്പെടുത്തിയേക്കും.
ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നിരീക്ഷണം നടത്തുന്നതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. 

Eng­lish Sum­ma­ry: This coun­try has banned Apple

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.