Site iconSite icon Janayugom Online

‘ഇതൊരു തിരക്കഥയുടെ അവതരണം’; ദിലീപിനെ വെറുതെ വിട്ടതിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തി. “നമ്മൾ ഇപ്പോൾ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം” എന്നാണ് പാർവതി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും നടി വ്യക്തമാക്കി. നടി റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം “ദൈവമുണ്ടെങ്കിൽ, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കിൽ നാളെ അത് തെളിയിക്കപ്പെടും” എന്നും പാർവതി കുറിച്ചിരുന്നു.

Exit mobile version