ഇന്ത്യ കടന്നുപോകുന്നത് 100 വര്‍ഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ് മാസം എന്ന കണ്ടെത്തല്‍. സാധാരണ ലഭിക്കുന്നതിനെ അപേക്ഷിച്ച് 30 മുതല്‍ 33 ശതമാനത്തോളം കുറവ് മഴയാണ് ഇതുവരെ പെയ്തത്. പസിഫിക് സമുദ്രത്തില്‍ താപനില ഉയരുന്നതിന്റെ ഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മഴക്കുറവിന് കാരണമാകുന്ന എന്‍നിനോ പ്രതിഭാസം ശക്തിപ്പെടുന്നതിന്റെ സൂചനയാണിത്.
സെപ്തംബര്‍ മൂന്നാംവാരം വരെയാണ് മണ്‍സൂണ്‍ കാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ലഭിച്ചേക്കാവുന്ന മഴയിലൂടെ നിലവിലെ കുറവ് പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സെപ്തംബറില്‍ പതിവിന്റെ 94 മുതല്‍ 96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവന്‍ മൃത്യുഞ്ജയ് മൊഹാപാത്ര വ്യക്തമാക്കി.
ഇതിന് മുന്‍പുണ്ടായ മഴക്കുറവ് കണക്കുകള്‍ 2005ല്‍ 25 ശതമാനം, 1965ല്‍ 24.6, 1920ല്‍ 24.4, 2009ല്‍ 24.1, 1913ല്‍ 24 ശതമാനം എന്നിങ്ങനെയാണ്. സാധാരണ തോതിലുള്ള മഴ രാജ്യത്തെ കൃഷിഭൂമിയുടെ 52 ശതമാനം ഇടത്തും നിര്‍ണായകമാണ്. മൊത്തം ഭക്ഷ്യഉല്‍പ്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചാണ്. സെപ്തംബറിലും കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷയും സമ്പദ്ഘടനയും പ്രതിസന്ധിയിലാകും.
English summary; India’s least rainy August in 100 years; Food security and economy in crisis
you may also like this video;