വ്യക്തിപരമായി അഭിപ്രായം പറയുവാനുള്ള സമയമല്ലിതെന്നും ശശി തരൂർ പാർട്ടി ലൈൻ പാലിക്കണമെന്നും കോൺഗ്രസ് യോഗത്തിൽ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ‑പാക് സംഘര്‍ഷത്തിൽ വെടിനിര്‍ത്തൽ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്നാണ് തരൂരിന് നേതാക്കൾ മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യ പാക് സംഘർഷത്തിൽ പാർട്ടി നിലപാടാണ് പറയേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. പ്രവർത്തക സമിതി പലതവണ ചേർന്ന് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ത്യ‑പാക് സംഘര്‍ഷത്തിലെ പാര്‍ട്ടി നിലപാട് ശശി തരൂര്‍ പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും യോഗത്തിൽ നിര്‍ദേശിച്ചു.

