Site icon Janayugom Online

സൊമാറ്റോ വഴി ഇനി മുതല്‍ ഈ സേവനം ലഭിക്കില്ല; 17 മുതല്‍ അടച്ചുപൂട്ടുന്നുവെന്ന് കമ്പനി

Zomato

പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ സാധനങ്ങളുടെ വില്പന നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഈ മാസം 17 ഓടുകൂടി കമ്പനിയുടെ ഗ്രോസറി വിതരണശൃംഖല പൂർണമായും അടച്ചുപൂട്ടുമെന്ന് കമ്പനി സ്രോതസ്സുകൾ വെളിപ്പെടുത്തുന്നു. ഉപഭോക്താക്കളുടെ ലഭ്യതയിൽ കുറവ് വന്നതും ഓഡർ പൂർത്തിയാക്കുന്നതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയതുമെല്ലാമാണ് ഗ്രോസറി അടച്ചുപൂട്ടാൻ തീരുമാനിച്ചതിനുപിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യന്‍‍ ഓണ്‍ലൈന്‍ ഡൈലിവറി സംരംഭമായ ഗ്രോഫേഴ്സില്‍ നിക്ഷേപം ഡെലിവറിയെക്കാൾ ഓഹരി ഉടമകൾക്ക് മികച്ച ഫലങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നതായും കമ്പനി പറഞ്ഞു.

സെപ്റ്റംബർ 17 മുതലാണ് ഓൺലൈൻ വഴിയുള്ള സാധനങ്ങളുടെ വില്പന സൊമാറ്റോ നിർത്തിവയ്ക്കുന്നത്. നേരത്തെ 745 കോടി രൂപയോളം സൊമാറ്റോ ഗ്രോഫേഴ്സില്‍ നിക്ഷേപിച്ചിരുന്നു.

Eng­lish sum­ma­ry; This ser­vice is no longer avail­able through Zoma­to; The com­pa­ny says it has been clos­ing since the 17th

you may also like this video;

Exit mobile version