കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനെടുത്ത യാത്രകാർക്ക് നവംബർ എട്ട് മുതൽ യുഎസിൽ പ്രവേശിക്കാൻ അനുമതി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിനു ലോകാരോഗ്യ സംഘടന അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുഎസിന്റെ പ്രവേശനാനുമതി.
കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി വിലയിരുത്തി. ഇന്ത്യയിൽ 12 കോടി പേരാണ് കോവാക്സിൻ സ്വീകരിച്ചത്. യുകെയും യുഎസും യൂറോപ്യൻ യൂണിയനും ഡബ്ല്യുഎച്ച്ഒ അംഗീകാരമില്ലെന്ന കാരണത്താൽ കോവാക്സിനെടുത്തവരെ പ്രവേശിപ്പിച്ചിരുന്നില്ല.
വാക്സിൻ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ചെലവ് തീർത്തും കുറവായതിനാൽ ദരിദ്ര– ഇടത്തരം രാജ്യങ്ങൾക്ക് കോവാക്സിൻ അനുയോജ്യമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന ഏഴാമത്തെ കോവിഡ് വാക്സിനാണിത്.
english summary: Those taking covaxin can enter the US from November 8
you may also like this video