Site iconSite icon Janayugom Online

വാക്സിനേഷൻ പൂർത്തിയാക്കാത്തവരുടെ കണക്കെടുക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാൻ ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും.

രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർ കൃത്യമായ ഇടവേളകളിൽ വാക്സിനെടുക്കണം. കോവിഡ് കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിനെടുക്കാൻ പലരും വിമുഖത കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 18 വയസിനും 59 വയസിനുമിടയിൽ പ്രായമുള്ള 36 ലക്ഷം ആളുകൾ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒന്നാം ഡോസ് വാക്സിന് ശേഷമുള്ള കാലാവധി പൂർത്തിയാക്കിവരിൽ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാത്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ആശങ്കയുയർത്തിക്കൊണ്ട് വലിയ വർധനയുണ്ടാകുന്നുണ്ട്. ജാഗ്രത വർധിപ്പിക്കേണ്ട ഈ സാഹചര്യത്തിലാണ് വാക്സിനോട് ജനങ്ങൾ വിമുഖത കാണിക്കുന്നത്.

Eng­lish summary;Those who have not com­plet­ed the vac­ci­na­tion will be count­ed; Health Min­is­ter Veena George

You may also like this video;

Exit mobile version