സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായ കേസില്‍ ബിജെപി നേതാവും തമിഴ് ചലച്ചിത്ര നടനും മുന്‍ എംഎല്‍എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. ‘ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ സ്വാധീനത്തെ കുറിച്ചും റീച്ചിനെ കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിക്കണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം’ എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍, ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
2018ലാണ് എസ് വി ശേഖര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഷെയര്‍ ചെയ്തത്. മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചു നോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്നു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കണ്ടന്റിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവച്ച പോറ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
English summary; ‘Those who insist on using social media should face consequences’; Supreme Court
you may also like this video;