Site iconSite icon Janayugom Online

വിട: യെച്ചൂരിയെ ഒരുനോക്കുകാണാൻ പ്രീയപ്പെട്ടവര്‍ വസന്ത്‌കുഞ്ചിലേക്ക്

അന്തരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ജനമനസുകളില്‍. ഭൗതികശരീരം ഇന്ന് വൈകിട്ടോടെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. നിലവിൽ ഡല്‍ഹി എയിംസിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം ഡല്‍ഹി എകെജി ഭവനിലേക്ക് കൊണ്ടുപോകും. എകെജി ഭവനില്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം.

തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. വൈകിട്ട് ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് വിട്ടുനൽകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്നലെ ഉച്ചകഴിഞ്ഞ് 3 . 05 ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.

Exit mobile version