ബിഹാറില്‍ നാഗപഞ്ചമി ഉത്സവത്തോട് അനുബന്ധിച്ച് പാമ്പുകളുടെ മേളയൊരുക്കി സമസ്തിപൂര്‍ ജില്ല. പല ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇന്ത്യ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിന്‍ഖിയ പ്രദേശത്താണ് മേള നടക്കുന്നത്. 300 വര്‍ഷങ്ങളായുള്ള പാമ്പുകളുടെ ഈ മേളയില്‍ പാമ്പുകളെ പൂജിക്കുന്നവരും പിടികൂടുന്നവരുമായ ഭാഗട്ട്സ് എന്നയാളുകളാണ് കൂടുതലും പങ്കെടുക്കുന്നത്.
നദിയില്‍ മുങ്ങി പാമ്പുകളുമായാണ് ഇവര്‍ കരയിലേക്ക് കയറുന്നത്. പല തരത്തിലുള്ള പാമ്പുകളെയാണ് പുഴയില്‍ നിന്നും പിടികൂടുന്നത്. പാമ്പിനെ വായിലും കടിച്ച് പിടിച്ചും, വാലില്‍ തൂക്കിയെടുത്തുമാണ് കരയില്‍ എത്തിക്കുന്നത്. കൗതുക കാഴ്ച തന്നെയാണിതെന്ന് ജനങ്ങള്‍ പറയുന്നു. സിന്‍ഖിയിലുള്ള ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗണ്ഡക് നദിയിലാണ് ആഘോഷത്തിന്റെ ഭാഗമായി ഇറങ്ങുന്നത്. പിടികൂടിയ പാമ്പുകളെ പൂജ കര്‍മ്മങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയാണ് പതിവ്.
English Summary:Those who sink into the river will rise up with snakes; Strange snake fair
You may also like this video