Site iconSite icon Janayugom Online

സന്മനസ്സുള്ളവര്‍ ഇനിയും കനിയണം എല്‍ബറ്റിന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍

sahayamsahayam

സഹായിക്കുന്നവരുടെ മനസ്സും ശരീരവും ഒരിക്കലും തളരുതെന്ന പ്രാര്‍ത്ഥനയോടെ എല്‍ബെറ്റ്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ബെഹ്‌ഷെറ്റ്‌സ് രോഗം പിടിപെട്ടതോടെയാണ് 23കാരിയായ നെടുങ്കണ്ടം പൂവത്തുംമൂട്ടില്‍ എല്‍ബറ്റ് ദുരിതത്തിലായത്. പ്രതിമാസം 50,000 രൂപയുടെ ഇഞ്ചക്ഷനും 10,000 രൂപയുടെ ഗുളികകളും കഴിച്ചാണ് ഈ പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. ഞരമ്പുകള്‍ക്കുള്ളില്‍ മുഴകള്‍ രൂപപ്പെടുന്ന രോഗമാണ് ബെഹ്‌ഷെറ്റ്‌സ്. ജീവിതാവസാനം വരെ മരുന്ന് തുടരേണ്ടതും എന്നാല്‍ ഭേദമാകാത്തതുമായ രോഗമാണിതെന്ന് അറിഞ്ഞതോടെയാണ് ഈ പ്രാര്‍ത്ഥന ആരംഭിച്ചത്. 10 വര്‍ഷമായി ശരീരവേദന ഉണ്ടാകുന്നതായിരുന്നു തുടക്കം.

2017 ല്‍ വയറുവേദനയെത്തുടര്‍ന്ന് അപ്പന്റിക്‌സിനും കുടല്‍ ഒട്ടുന്ന രോഗത്തിനും ശസ്ത്രക്രിയകള്‍ക്ക് വിധേയയായി.  ഓപ്പറേഷന്‍ കഴിഞ്ഞിട്ടും വേദന മാറാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ ഈ രോഗമാണെന്ന് കണ്ടെത്തിയത്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജിലാണ് ചികിത്സ. ശരീരം മുഴുവന്‍ നീരുവയ്ക്കുകയും മൂക്കില്‍ കൂടി രക്തം വരുകയും ചെയ്യുന്നതിനൊപ്പം അസഹനീയമായ വേദനയുമാണ് ഈ രോഗത്തിനുള്ളത്. ലക്ഷങ്ങളാണ് ചികിത്സക്കായി മുടക്കി കഴിഞ്ഞു. ഇതോടെ വലിയ കടബാധിതയിലേയ്ക്ക് എത്തിയിരിക്കുകയാണ് എല്‍ബിറ്റിന്റെ കുടുംബം. മൈനര്‍സിറ്റി കക്കുഴിനഗറില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി നിര്‍മ്മിച്ചുനല്‍കിയ വീട്ടിലാണ് ഇവരുടെ താമസം. പിതാവിന്റെ കൂലിപ്പണിയാണ് ഏക വരുമാന മാര്‍ഗം. മുരുന്ന് വാങ്ങുവാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നതോടെ മകളുടെ ജീവന്‍ നിലനിര്‍ത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മാതാപിതാക്കളായ എബ്രഹാമും ലിസമ്മയും രംഗത്ത് വന്നത്.

പത്ര‑ദ്യശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 83,000 രൂപ ലഭിച്ചു. അത് ഉപയോഗിച്ച് മൂന്ന് മാസത്തെ ചികിത്സ നടത്തി. തുടര്‍ന്ന് ചികിത്സിക്കുവാന്‍ തുക ഇല്ലാതെ വന്നതോടെ പലരില്‍ നിന്നും കടം വാങ്ങി. വീണ്ടും മരുന്ന് മുടങ്ങുന്ന അവസ്ഥയില്‍ എത്തിയതോടെ നെടുങ്കണ്ടം കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഹായ് ഫ്രണ്ട്‌സ് എന്ന വാട്‌സ് ആപ് കൂട്ടയ്മയുടേയും വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍, ഫെയ്‌സ് ബുക്കിലൂടെയും എബിറ്റിന്റെ നിസ്സഹായവസ്ഥ പുറംലോകത്തെ വീണ്ടും എത്തിച്ചു. 35500 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. വേദനതിന്നുന്ന ഈ വിദ്യാര്‍ത്ഥിനിയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ നെടുങ്കണ്ടം സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ എല്‍ബെറ്റിന്റെ പേരിലുള്ള 06780 530 0000 4879(IFSC  SIBL0000678) എന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയാല്‍ ഈ കുടുംബത്തിന് ഒരു കൈത്താങ്ങാകും.

Eng­lish Sum­ma­ry: Those with good inten­tions should still be kind enough to sus­tain Elbert’s life

You may like this video also

Exit mobile version