കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ ചൊക്ലിയിലെ പുഷ്പന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു.
1994 നവംബർ 25 നായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സിപിഐഎം നേതാക്കളായ ഇ പി ജയരാജൻ എം.വി ജയരാജൻ, പി ജയരാജൻ തുടങ്ങി നിരവധി ആളുകൾ അന്തിമോപചാരമർപ്പിച്ചു വരുന്നു. വൈകിട്ട് അഞ്ചുമണിക്ക് മേനപ്രത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.