Site iconSite icon Janayugom Online

കുടുംബത്തെ ഇല്ലായ്‌മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചുനല്‍കി മാതാവ്

കുടുംബത്തെ ഇല്ലായ്‌മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചുനല്‍കി മാതാവ്. കോഴിക്കോട് എലത്തൂരിൽ രാഹുല്‍ ആണ് പൊലീസ് പിടിയിലായത്. തുടർച്ചയായി ശല്ല്യം ചെയ്തതോടെയാണ് അമ്മ പൊലീസിനെ അറിയിച്ചത്. മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയമാണെന്നും അമ്മ പറഞ്ഞു. പോക്‌സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ പറഞ്ഞു.
.

Exit mobile version