Site iconSite icon Janayugom Online

ഭീഷണിയാകുന്ന വന്യജീവികള്‍; കേരളം കേന്ദ്രത്തിന് കത്തയച്ചു

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കേരളം കത്തയച്ചു. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാൻ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്. 

സംസ്ഥാനത്ത് മനുഷ്യ — വന്യജീവി സംഘര്‍ഷം അതീവ ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളിലുമെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതത്തെപോലും ബാധിക്കുന്ന തരത്തിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.

Exit mobile version