Site icon Janayugom Online

സ്വർണമിശ്രിതം രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: സ്ത്രീ ഉൾപ്പെടെ 3 പേര്‍ അറസ്റ്റില്‍

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച സ്ത്രീ ഉൾപ്പെടെ 3 പേര്‍ അറസ്റ്റില്‍. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ മിശ്രിതം ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ജംഷീദിൽ നിന്ന് 1054 ഗ്രാം ബുഷ്റയിൽ നിന്ന് 1077 ഗ്രാം സ്വർണം അബ്ദുൽ ഷാമിൽ നിന്ന് 679 ഗ്രാം സ്വർണമിശ്രിതം എന്നിങ്ങനെയാണ് കണ്ടെടുത്തത്.

Eng­lish Summary:Three arrest­ed for smug­gling gold
You may also like this video

Exit mobile version